മാംസം കഴിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു: മഹാരാഷ്ട്രയില്‍ യുവതി ആത്മഹത്യ ചെയ്തു

മാംസം കഴിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിന് യുവതി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പാലഗട്ട് ജില്ലയിലാണ് മാംസം കഴിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്ന കാരണത്താല്‍ 22കാരിയായ പൂജ ലുകാം ആത്മഹത്യ ചെയ്തത്.

മുംബൈ, പാലഗട്ട്, മഹാരാഷ്ട്ര Mumabi, Palaghat, Maharasthra
മുംബൈ| rahul balan| Last Updated: ബുധന്‍, 27 ഏപ്രില്‍ 2016 (18:56 IST)
മാംസം കഴിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിന് യുവതി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പാലഗട്ട് ജില്ലയിലാണ് മാംസം കഴിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്ന കാരണത്താല്‍ 22കാരിയായ പൂജ ലുകാം ആത്മഹത്യ ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് പൂജയുടെ ഭര്‍ത്താവ് ധര്‍മ്മേഷ് ലുകാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാസാഹാരം കഴിക്കാത്തതുകൊണ്ട് ധര്‍മ്മേഷ് സ്ഥിരമായി പൂജയെ ഉപദ്രവിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇയാള്‍ പൂജയെ മാസം കഴിക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ വെജിറ്റേറിയനായ പൂജ അതിന് വഴങ്ങിയില്ല.

ഇതേത്തുടര്‍ന്ന് ധര്‍മ്മേഷ് പൂജയെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ധര്‍മ്മേഷിനെതിരെ സുഹൃത്തുക്കളും പൊലീസില്‍ മൊഴി നല്‍‌കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :