മഹാരാഷ്ട്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞു; 17 മരണം

ബല്‍ദാന| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
മഹാരാഷ്ട്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു. അനേകം പേര്‍ക്ക് പരുക്കേറ്റു. ചിലരെ കാണാതായിട്ടുമുണ്ട്. മരണസംഖ്യ ഉയരും എന്നാണ് സൂചന.

ബല്‍ദാന ജില്ലയിലെ പൂര്‍ണ നദിയിലേക്കാണു ബസ് മറിഞ്ഞ്. ഷേഗായില്‍ നിന്ന് പാട്ടുര്‍ഡയിലേക്ക് പോകുകയായിരുന്നു ബസ്.

ഗതാഗത വകുപ്പിന്റെ ബസ് ആണിത്. അപകടകാരണം വ്യക്തമായിട്ടില്ല. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :