മറാത്തി ഭക്ഷണത്തെ അപമാനിച്ചെന്ന് ആരോപണം; ശോഭ ഡേയുടെ വീട്ടിലേക്ക് മാര്‍ച്ച്

മുംബൈ| JOYS JOY| Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (17:19 IST)
പ്രശസ്ത എഴുത്തുകാരി ശോഭ ഡേയുടെ വീട്ടിലേക്ക് ശിവസേന പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മറാത്തി സിനിമയെയും മറാത്തി ഭക്ഷണത്തെയും ശോഭ ഡേ പരിഹസിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് ശോഭ ഡേയുടെ വീടിനു മുമ്പില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. മറാത്തി സിനിമകള്‍ പ്രൈം ടൈമില്‍ തന്നെ മള്‍ട്ടിപ്ലക്‌സുകളില്‍ പ്രദര്‍ശിപ്പിക്കണം എന്ന മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ഡേ ട്വീറ്റ് ചെയ്തിരുന്നു.

ഇനി മുതല്‍ തീയറ്ററുകളില്‍ പോപ്പ് കോണിന് പകരം മറാത്തി ഭക്ഷണങ്ങളായ വഡാ പാവും മിസാലും ലഭിക്കുമെന്നായിരുന്നു പരിഹാസം. ഇതിനെതിരെയാണ് ശിവസേന രംഗത്ത് വന്നത്. ഡേയുടേ അഭിപ്രായം, മറാത്തി സിനിമയെയും ഭക്ഷണത്തെയും ഭാഷയെയും സംസ്‌കാരത്തെയും അപഹസിക്കുന്നതിന് തുല്യമാണെന്നയിരുന്നു ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :