കടുവകള്‍ മാര്‍ച്ച് മാസം ടീം ഇന്ത്യയെ ആഹാരമാക്കാറുണ്ട്

 ലോകകപ്പ് ക്രിക്കറ്റ് 2015 , ഇന്ത്യ ബംഗ്ലാദേശ് പോരാട്ടം , ക്രിക്കറ്റ് ഇന്ത്യ
മെല്‍ബണ്‍| jibin| Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (16:32 IST)
ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യാ ബംഗ്ലാദേശിനെ നേരിടാന്‍ ഒരുങ്ങുബോള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ചരിത്രങ്ങളുണ്ട് അതില്‍ പ്രധാനം 2007ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ബംഗ്ലാദേശില്‍ നിന്നേറ്റ തോല്‍‌വിയാണ്. ആ ഓര്‍മ്മകള്‍ മറക്കാന്‍ വേണ്ടിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.

2003ല്‍ ലോകകപ്പില്‍ റണ്ണറപ്പായ ഇന്ത്യ 2007ല്‍ ഏറെ പ്രതീക്ഷകളുമായിട്ടാണ് വെസ്‌റ്റ് ഇന്‍ഡീസിന് വിമാനം കയറിയത്. എന്നാല്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ബംഗ്ലാദേശിനോട് തോല്‍‌വി വഴങ്ങുകയായിരുന്നു. പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയോടും തോറ്റ ഇന്ത്യ അന്ന് ബര്‍മുഡയോട് മാത്രമാണ് ജയിച്ചത്.

പിന്നീട് 2012ലെ ഏഷ്യാ കപ്പിലും ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്താന്‍ കടുവകള്‍ക്കായി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ നൂറാം സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യ 290 റണ്‍സ് നേടിയെങ്കിലും ബംഗ്ലാദേശ് അഞ്ച് വിക്കറ്റിന് ജയിക്കുകയായിരുന്നു. അതോടെ ഏഷ്യാ കപ്പിലെ ഫൈനല്‍ പ്രവേശനം ഇന്ത്യക്ക് അന്യമാകുകയും ചെയ്തു.

ഇന്ത്യയെ തോല്‍‌പ്പിച്ച ഈ മത്സരങ്ങളെല്ലാം നടന്നത് മാര്‍ച്ച് മാസത്തിലാണെന്നതാണ് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. വീണ്ടുമൊരു മാര്‍ച്ച് മാസം കൂടി വന്നതോടെ ലോകകപ്പിലെ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തകര്‍ക്കാന്‍ തങ്ങള്‍ക്ക് ആകുമെന്നാണ്
ബംഗ്ലാദേശ് കരുതുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :