മറവിരോഗമോ? എനിക്കോ? ആരുപറഞ്ഞു?

ന്യൂഡല്‍ഹി| WEBDUNIA|
PTI
തനിക്ക് മറവി രോഗമില്ലെന്ന് സുരേഷ് കല്‍മാഡി. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കല്‍മാഡി.

കല്‍മാഡിക്ക്‌ മറവി രോഗമാണെന്ന്‌ ജയില്‍ ഡോക്ടറാണ് റിപ്പോര്‍ട്ട്‌ നല്‍കിയത്. പിന്നീട് എല്‍ എന്‍ ജെ പി ആശുപത്രിയില്‍ എംആര്‍ഐ സ്കാനിംഗിന് കല്‍മാഡിയെ വിധേയനാക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി വാര്‍ത്ത വന്നിരുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി കല്‍മാഡി മറവി രോഗ ബാധിതനായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഹിതേഷ് ജയിന്‍ മുമ്പ് പറഞ്ഞത്. തുടര്‍ന്നാണ്‌ കോടതി കല്‍മാഡിക്ക് എയിംസില്‍ പരിശോധന നിര്‍ദ്ദേശിച്ചത്.

എയിംസില്‍ കല്‍മാഡിയെ ബ്രെയിന്‍ സ്കാനിങ്ങിനു വിധേയമാക്കി. സാധാരണയുള്ള പരിശോധനയാണിതെന്നും തനിക്ക് മറവി രോഗം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. മറ്റുള്ള വര്‍ത്തകളെല്ലാം തെറ്റാണ്. ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ കൃത്യമായി മറുപടി നല്‍കും’ - സുരേഷ് കല്‍മാഡി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :