മമതാ ബാനര്‍ജി ഇംഗ്ലിഷ് പത്രങ്ങള്‍ നിരോധിച്ചു!

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
ബംഗാളികള്‍ ഇനി എന്ത് വായിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി തീരുമാനിക്കും. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലും സഹായത്തിലും പ്രവര്‍ത്തിക്കുന്ന ലൈബ്രറികളില്‍ ഇംഗ്ലീഷ് പത്രങ്ങളും ഒപ്പം വന്‍ പ്രചാരമുള്ള ഭാഷാപത്രങ്ങളും നിരോധിച്ചു.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എട്ട് പത്രങ്ങള്‍ മാത്രമേ ഇനി ലൈബ്രറികളില്‍ വാങ്ങാന്‍ പാടുള്ളൂ. ഇവയില്‍ അഞ്ചെണ്ണം ബംഗാളി ഭാഷയിലുള്ള പത്രങ്ങളാണ്. രണ്ടെണ്ണം ഉറുദു പത്രങ്ങളും ഒരെണ്ണം ഹിന്ദി പത്രവുമാണ്. പാര്‍ട്ടി പത്രങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. സിപിഎമ്മിന്റെ മുഖപത്രമായ 'ഗണശക്തി' ഈ ഉത്തരവുപ്രകാരം നിരോധിക്കപ്പെട്ടിരിക്കുകയാണ്.

അതേസമയം മമതയുടെ തീരുമാനം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ജനാധിപത്യത്തെ ആക്രമിക്കുന്നതിന് തുല്യമാണെന്നും വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. കോണ്‍ഗ്രസും സി പി എമ്മും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

English Summary: The Mamata Banerjee-led government's decision to ban all dailies except eight vernacular newspapers in state-funded libraries to promote "free thinking" among readers, has drawn widespread criticism, including from those who once were close to the chief minister.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :