പ്രധാനമന്ത്രി പദം ഒഴിഞ്ഞ ശേഷം താമസിക്കാനായി മന്‍മോഹന്‍ സിംഗ് പുതിയ വസതി തേടുന്നു. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് താമസിച്ചിരുന്ന മോത്തിലാല്‍ നെഹ്റു പ്ലേസ് മൂന്നിലെ ബംഗ്ലാവ് ആയിരിക്കും മന്‍മോഹന്‍ തെരഞ്ഞെടുക്കുക എന്നാണ് വിവരം. മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും സര്‍ക്കാര്‍ വസതിയും എസ്പിജി സുരക്ഷയും ഒരുക്കാറുണ്ട്. പ്രധാനമന്ത്രി പദത്തിലേക്ക് ഇനിയൊരു ഊഴത്തിന് ഇല്ലെന്ന് മന്‍മോഹന്‍ സിംഗ് വ്യക്തമാക്കിയിരുന്നു. ഇതിനാലാണ് അദ്ദേഹം പുതിയ വസതി അന്വേഷിക്കുന്നത്.
ഷീലാ ദീക്ഷിത് അടുത്ത കാലം വരെ കഴിഞ്ഞ വസതി ആയതിനാല്‍ കൂടുതല്‍ അറ്റകുറ്റപ്പണികള്‍ ആവശ്യം വരില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും ഭാര്യ ഗുര്‍ചരണ്‍ കൌറും ഈ വസതി സന്ദരിച്ചിരുന്നു. 3.5 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വസതിയില്‍ 4 കിടപ്പുമുറികളാണ് ഉള്ളത്. ആവശ്യമായ സുരക്ഷാ സൌകര്യങ്ങള്‍ ഒരുക്കാനും സാധിക്കുന്ന രീതിയിലാണ് ഈ വസതി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കഴിയുന്ന 10 ജനപഥ് തൊട്ടടുത്ത് തന്നെയാണ്.
ഡല്‍ഹി പൊലീസും എസ്പിജി ഉദ്യോഗ്ഥരും പ്രധാനമന്ത്രിക്കൊപ്പം ഈ വസതി സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തി.