അതിര്‍ത്തിമേഖലകളില്‍ കൂടുതല്‍ വികസനം ആവശ്യം: എ കെ ആന്റണി

ഇറ്റാനഗര്‍| WEBDUNIA|
PRD
PRO
രാജ്യത്തിന്റെ അതിര്‍ത്തിമേഖലകളില്‍ കൂടുതല്‍ വികസനം ആവശ്യമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. അരുണാചല്‍പ്രദേശിലെ ഇറ്റാനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.

അതിര്‍ത്തിമേഖലയിലെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കുന്നുണ്ട്. അതിര്‍ത്തിമേഖലകളില്‍ വികസനം ഉറപ്പുവരുത്തേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണ്- ആന്റണി പറഞ്ഞു.

അതിര്‍ത്തിമേഖലയിലെ സുരക്ഷ കേന്ദ്രം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും എ കെ ആന്റണി പറഞ്ഞു. അരുണചലില്‍ ആഭ്യന്തരവികസനം , ടൂറിസം, കാര്‍ഷികം, പൊലീസ് നവീനവത്ക്കരണം തുടങ്ങിയ വികസനകാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും എ കെ ആന്റണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :