ഭൂമി ഇടപാട്: സൈനിക മേധാവി നടപടിയെടുക്കും

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഡാര്‍ജിലിംഗില്‍ ഭൂമിയിടപാടില്‍ അഴിമതി നടത്തിയ നാല് ജനറല്‍‌മാര്‍ക്കെതിരെ സൈനിക മേധാവി ദീപക് കപൂര്‍ ഭരണപരമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി ബുധനാഴ്ച പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇതെ കുറിച്ചുള്ള സൈനിക മേധാവിയുടെ റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന് ലഭിച്ചത്. അതിനാല്‍, നടപടിയെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായ പ്രകടനം നടത്തുന്നത് ഉചിതമല്ല എന്നും ആന്റണി പറഞ്ഞു. സിഐഐ പ്രതിരോധ സെമിനാറിന്റെ ഇടവേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ജനറല്‍‌മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ലഭിച്ച റിപ്പോര്‍ട്ട് പരിശോധിക്കാനിരിക്കുന്നതേ ഉള്ളൂ എന്നും റിപ്പോര്‍ട്ട് മന്ത്രാലയത്തിനു മാത്രമായുള്ളതാണെന്നും വിശദാംശങ്ങളിലേക്ക് പോകാന്‍ താല്‍‌പര്യപ്പെടാതെ ആന്റണി പറഞ്ഞു.

സെന്യത്തിന്റെ 33 ആം ഡിവിഷന്‍ മുന്‍ കമാന്‍ഡര്‍ ലഫ്.ജനറല്‍ പികെ രാത്തിനെതിരെ സേനാ തലവന്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചു തുടങ്ങി. സൈനിക സെക്രട്ടറി ലഫ്.ജനറല്‍ അവധേശ് പ്രകാശ്, 11 കോര്‍പ്സ് കമാന്‍ഡര്‍ രമേഷ് ഹല്‍‌ഗാലി മേജര്‍ ജനറല്‍ പി സെന്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

ഡാര്‍ജിലിംഗിലെ സുഖ്ന സെനിക കേന്ദ്രത്തിനു സമീപമുള്ള 70 ഏക്കര്‍ സ്ഥലം അജ്മീര്‍ ആസ്ഥാനമായുള്ള മയോ കോളജിന് എന്ന വ്യാജേന ഒരു സ്വകാര്യ സ്ഥാപനത്തിന് കൈമാറാന്‍ ജനറല്‍മാര്‍ സഹായിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :