ഭൂചലനം: ബീഹാറില്‍ 10 മരണം

നേപ്പാള്‍, ഭൂകമ്പം, ഭൂചലനം, കാഠ്മണ്ഡു, കൊച്ചി, യു പി
പട്ന| Last Modified ചൊവ്വ, 12 മെയ് 2015 (16:12 IST)
ഭൂചലനത്തില്‍ ബീഹാറില്‍ മരിച്ചവരുടെ എണ്ണം 10 ആയി. രണ്ട് ഭൂചലനങ്ങളാണ് ബീഹാറില്‍ ഉണ്ടായത്. ആദ്യ ചലനം 12.36നും രണ്ടാമത്തേത് 1.09നും ആയിരുന്നു. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.

ഭൂചലനം ഉണ്ടായ ഉടന്‍ തന്നെ ബീഹാറില്‍ വീടുകളില്‍ നിന്ന് ജനങ്ങള്‍ പുറത്തേക്കിറങ്ങിയോടി. കെട്ടിടം തകര്‍ന്നുവെണാണ് ഇവിടെ മരണങ്ങള്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിഭ്രാന്തരായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി വിവരമുണ്ട്.

പട്നയിലെ ഗാന്ധി മൈതാനിലും എക്കോ പാര്‍ക്കിലും ജനങ്ങള്‍ തടിച്ചുകൂടി. ബീഹാറിലെ വടക്കന്‍ ജില്ലകളിലാണ് ഭൂചലനത്തിന്‍റെ ആഘാതം കൂടുതലായി ഉണ്ടായത്. ഈ ജില്ലകളാണ് നേപ്പാളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :