കൊച്ചിയിലും ഭൂചലനം

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 12 മെയ് 2015 (14:21 IST)
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ
ഭൂചലനണ്ടായതിനെത്തുടര്‍ന്ന് കൊച്ചിയിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഉയര്‍ന്ന നിലകളിലുള്ളവര്‍ക്കാണ് ചലനം അനുഭവപ്പെട്ടത്.
സോളാര്‍ കമ്മീഷന്റെ സിറ്റിങ് നടക്കുന്ന കെട്ടിടത്തിലും ചലനം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് സോളാര്‍ കമ്മീഷന്‍ സിറ്റിംഗ് നിര്‍ത്തിവച്ചു.

12.42 ഓടെ അനുഭവപ്പെട്ട ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ട ഭൂചലനം 60 സെക്കന്‍ഡോളം നീണ്ടു നിന്നു. ഭൂകമ്പത്തെത്തുടര്‍ന്ന്
ഓഫീസുകളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകള്‍ പരിഭ്രാന്തരായി ഇറങ്ങിയോടി. നേപ്പാളിലെ കാത്മണ്ഡുവിലെ ബിര്‍കുഡ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ബീഹാര്‍, ബംഗാള്‍,ആസാം, സിക്കിം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഓഡിഷ എന്നീ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :