ഭീകരര്‍ ക്രിക്കറ്റ് കളിക്കാരുടെ വേഷത്തില്‍; സ്പോര്‍ട്സ് ബാഗില്‍ എകെ 47
ശ്രീനഗര്‍|
WEBDUNIA|
PRO
PRO
കൃത്യമായി ആസൂത്രണം ചെയ്ത ചാവേര്‍ ആക്രമണമാണ് ബുധനാഴ്ച രാവിലെ ശ്രീനഗറിലെ ബെമിന പബ്ലിക് സ്കൂളിന് നേരെ ഉണ്ടായത്. പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ ആണ് ആക്രമണം നടത്തിയതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്.
ക്രിക്കറ്റ് കളിക്കാരുടെ വേഷത്തിലാണ് ഭീകരര്‍ എത്തിയത്. രാവിലെ കുട്ടികളും സിആര്‍പിഎഫ് ജവാന്മാരും സ്കൂള്‍ മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഭീകരര്‍ എത്തിയത്. തെറ്റിദ്ധരിപ്പിക്കുന്നതിനായി വെള്ള നിറത്തിലുള്ള ക്രിക്കറ്റ് യൂണിഫോം ധരിച്ച് സ്പോര്‍ട്സ് ബാഗുമായാണ് ഭീകരര്‍ വന്നത്. സ്പോര്‍ട്സ് ബാഗില്‍ കരുതിയ എകെ 47 തോക്കുകള്‍ ഉപയോഗിച്ചാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.
പൊലീസ് നടത്തുന്ന ബെമിന പബ്ലിക് സ്കൂളിലാണ് ശ്രീനഗറിലെ പൊലീസ് ഉന്നതരുടെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും മക്കള്‍ പഠിക്കുന്നത്. ഇതിന് സമീപമാണ് സിആര്‍പിഎഫിന്റെ പോസ്റ്റ്.
അഞ്ച് സിആര്‍പിഎഫ് ജവാന്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഏഴ് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൂന്ന് പ്രദേശവാസികള്‍ക്കും പരുക്കേറ്റു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി.