ഭാര്യയെയും മകനെയും കൊന്നയാള്‍ അറസ്‌റ്റില്‍

പാട്ന| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഭാര്യയും മകനെയും കൊന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മനോജ് കുമാര്‍ വര്‍മ്മയാണ് തന്റെ റൂബി വര്‍മ്മയെയും(40), മകന്‍ ഹാര്‍ഷിനെയും(12) കൊലപ്പെടുത്തിയത്. പാറ്റ്ന ജില്ലയിലെ ജകാന്‍പുര്‍ റെയില്‍‌വേ കോളനിയിലാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്.

മകളായ രുചി സ്‌കൂളില്‍ പോയ സമയത്താണ് മനോജ് കൊലപാതകം നടത്തിയത്. വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലെത്തിയ രുചിയാണ് തന്റെ അമ്മയെയും അനിയനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം തൊട്ടടുത്ത മുറിയില്‍ മനോജ് ബോധരഹിതനായി കിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും അയല്‍‌വാസികളും ചേര്‍ന്നാണ് മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കള്ളന്‍‌മാര്‍ വീട്ടിലെത്തി തന്നെ അടിച്ച് ബോധരഹിതനാക്കിയിട്ട് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയെന്നാണ് മനോജ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മനോജിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവിലാണ് മനോജ് കുറ്റം സമ്മതിച്ചത്. കൊലപാതകങ്ങള്‍ താനാണ് ചെയ്‌തതെന്നും അതിനുശേഷം ബോധരഹിതനാകാന്‍ വേണ്ടി ഉറക്ക ഗുളിക കഴിക്കുകയായിരുന്നുവെന്നും മനോജ് പൊലീസിനോട് പറഞ്ഞു.

റൂബിയെ മനോജും വീട്ടുകാരും ചേര്‍ന്ന് നിരവധി തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി അവരുടെ ബന്ധുക്കള്‍ പറഞ്ഞു. മനോജിന് അവിഹിത ബന്ധങ്ങളുണ്ടെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. മനോജിനെതിരെ കൊലക്കുറ്റത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :