ഭവനവായ്പാ പരിധി 25 ലക്ഷമാക്കി

ന്യൂഡല്‍ഹി| WEBDUNIA|
ഭവനവായ്പാ പരിധി 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയര്‍ത്തിയതായി ധനമന്ത്രി പ്രണാബ് മുഖര്‍ജി ബജറ്റ് സമ്മേളനത്തില്‍ പറഞ്ഞു. ഹൃസ്വകാല കാര്‍ഷിക വായ്പക്കായി നബാര്‍ഡിന് പതിനായിരം കോടി രൂപ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

15620, ലോഫ്ലോര്‍ ബസുകള്‍ നിരത്തിലിറക്കും. 15 പുതിയ ഭക്‍ഷ്യ പാര്‍ക്കുകള്‍ ആരംഭിക്കും. മൂന്ന് വര്‍ഷത്തിനകം രണ്ട് ലക്ഷം പഞ്ചായത്തില്‍ ബ്രോഡ്‌ബാന്‍ഡ് സൌകര്യം അവതരിപ്പിക്കും. അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം 1500 രൂപവര്‍ദ്ധിപ്പിക്കും. 9-10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കും.

അടിസ്ഥാന സൌകര്യ വികസനത്തിന് രണ്ടുലക്ഷത്തിപതിനാലായിരം കോടി രൂപ വകയിരുത്തും. ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ മെട്രോ റയില്‍‌വെ പദ്ധതിക്ക് കേന്ദ്ര സഹായം നല്‍കും.

കള്ളപ്പണം കണ്ടെത്താന്‍ അഞ്ചിന പദ്ധതി നടപ്പാക്കും. വായ്പയ്ക്ക് അമിത പലിശ ഈടാക്കുന്നത് നിയന്ത്രിക്കാന്‍ അഞ്ചിന പദ്ധതി. കള്ളപ്പണം നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്നും പ്രണാബ് തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :