മുംബൈ|
Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (10:22 IST)
ഭര്‍ത്താവിന്‍റെ ചിതയില്‍ ഭാര്യയുടെ മൃതദേഹം. ലാത്തൂരിലെ ലോഹത ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച ഹൃദയാഘാതം മൂലം മരിച്ച തുക്കാറാം മനെ(55)യുടെ ചിതയില്‍ നിന്നാണ് കത്തിക്കരിഞ്ഞ നിലയില്‍
ഭാര്യ ഉഷ(50)യുടെ മൃതദേഹം കണ്ടെത്തിയത്. ഉഷ സതി അനുഷ്ഠിച്ചതാണെന്ന് സംശയമുണ്ട്. പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച തുക്കാറാമിന്‍റെ ശവസംസ്കാരം നടന്നയുടന്‍ ഭാര്യ ഉഷയെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഉഷയുടെ മൃതദേഹം തുക്കാറാമിന്‍റെ ചിതയില്‍ നിന്ന് കണ്ടെത്തിയത്.