അവിഹിത ബന്ധം: അന്ധനായ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

കൊല്ലങ്കോട്| VISHNU N L| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (13:18 IST)
ബന്ധുവായ സ്ത്രീയില്‍ അവിഹിതമുണ്ടെന്ന് ആരോപിച്ച് അന്ധനായ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുതലമട കൊട്ടപ്പളളം കോളനിയില്‍ വേലായുധന്‍ (52) ആണ് കൊല്ലപ്പെട്ടത്. ലോട്ടറി വില്‍പ്പനകാരനായിരുന്ന വേലായുധന് അമിതമായി മദ്യപിക്കുമായിരുന്നു. ഇയാളുടെ ഭാര്യ ഓമന
കൂലിവേലയെടുത്ത് കൊണ്ടുവരുന്ന പണം ബലം പ്രയോഗിച്ച് വാങ്ങിയാണ് മദ്യം വാങ്ങിയിരുന്നത്.


കൂടാതെ ഇയാളുടെ വീട്ടില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീയില്‍ വേലായുധന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന ഓമന ഇക്കാര്യം പറഞ്ഞ് വേലായുധനുമായി വ്ഴക്കടിച്ചിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ വീട്ടില്‍ വേലായുധനും ഈ സ്ത്രീയും ഒപ്പം കിടക്കുന്നത് കണ്ടതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിന്
വെട്ടി കൊലപ്പെടുത്തി. സംഭവസ്ഥലത്ത് വച്ച് തന്നെ വേലായുധന്‍ മരിച്ചു.

ആദ്യ മകനൊഴികെ മറ്റ് മക്കള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുമ്പേ മരണം സംഭവിച്ചു.മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ഇയാളുടെ ഭാര്യ ഓമന (48) പൊലീസ് കസ്റ്റഡിയിലാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :