ഭര്‍ത്താവിനെ ജയിലില്‍ നിന്ന് ഇറക്കാന്‍ മകനെ വിറ്റു

ഭുവനേശ്വര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഭര്‍ത്താവിനെ ജയിലില്‍ നിന്ന് ഇറക്കാന്‍ ആവശ്യമായ പണം കിട്ടാന്‍ യുവതി 17 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. ഒറീസ ജജ്പൂര്‍ ജില്ലയിലെ മണ്‍‌ഡമാല്‍ ഗ്രാമത്തില്‍ നിന്നുള്ള രാഖി പത്ര(20)യാണ് സ്വന്തം കുഞ്ഞിനെ 5,000 രൂപയ്ക്ക് വിറ്റത്.

രാഖിയുടെ ഭര്‍ത്താവ് മനോജ് പത്ര മോഷണക്കേസിലാണ് ജയിലിലായത്. ബഗഡി ജയിലിലെ വിചാരണാ തടവുകാരന്‍ ആയിരുന്നു ഇയാള്‍. സെപ്തംബര്‍ 13-ന് കട്ടക്കില്‍ വച്ച് ജഗതിസിംഗ്പൂര്‍ സ്വദേശിക്കാണ് രാഖി കുഞ്ഞിനെ വിറ്റത്. തുടര്‍ന്ന് രാഖിയുടെ ഭര്‍ത്താവിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഭര്‍ത്താവിനെ ഇറക്കാന്‍ പണത്തിന് വേണ്ടിയാണ് കുഞ്ഞിനെ വിറ്റതെന്ന് രാഖി പൊലീസിനോട് സമ്മതിച്ചു. സംഭവത്തെ തുടര്‍ന്ന് രാഖിയെ ഭര്‍ത്തൃവീട്ടുകാര്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. സ്ത്രീകള്‍ക്കായുള്ള ഷോര്‍ട്ട്-സ്റ്റേ ഹോമില്‍ ആണ് അവരെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. കുഞ്ഞിനെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :