എന്ത് വിലകൊടുത്തും ഇന്ത്യ-പാക് സെമി ഫൈനല്‍ നേരിട്ട് കണ്ടേ അടങ്ങൂ എന്ന് തീരുമാനിച്ചിറങ്ങിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. സ്വപ്ന മത്സരത്തിന് സാക്ഷ്യം വഹിക്കാനായി ബ്ലാക്ക് ടിക്കറ്റിനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും.
റോക്കറ്റുപോലെ കുതിച്ചുയരുന്ന ബ്ലാക്ക് ടിക്കറ്റിന്റെ വില ഇപ്പോള്‍ ഒരു ലക്ഷം രൂപയില്‍ എത്തിനില്‍ക്കുകയാണ്. 15,000 രൂപയുടെ ടിക്കറ്റാണ് ബ്ലാക്കില്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റുപോകുന്നത്.
ഇനിയുള്ള രണ്ട് ദിവസങ്ങളില്‍ വില ഇരട്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരുകളും ബ്ലാക്ക് ടിക്കറ്റ് വാങ്ങി കളി കാണാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.
ക്രിക്കറ്റ് ലോകം ശ്വാസം അടക്കിപ്പിടിച്ച് കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ബുധനാഴ്ചയാണ് നടക്കുക.