തിഹാര്‍ ജയിലിലും ലോകകപ്പ് ആരവം. ഇന്ത്യയിലെ ഏറ്റവും വലിയ ജയിലില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ലോകകപ്പ് നടക്കുന്ന അവസരത്തില്‍ ഒരു ക്രിക്കറ്റ് ടീം രൂപം കൊള്ളുന്നു! ഒരാഴ്ച നീണ്ട സെലക്ഷന്‍ നടപടിക്രമങ്ങള്‍ക്കൊടുവില്‍ 101 അംഗ ടീമിനെയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിട്ടുള്ളത്.
തീഹാറിലെ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരങ്ങള്‍ പ്രമുഖ കേസുകളിലെ പ്രതികളുമാണ്. ജസീക്ക ലാല്‍ കൊലക്കേസിലെ പ്രതി മനു ശര്‍മ്മയും പ്രിയദര്‍ശിനി മാട്ടൂ കേസിലെ പ്രതി സന്തോഷ് കുമാര്‍ സിംഗും ക്രിക്കറ്റ് ടീമില്‍ ഇടം തേടിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് ലോകകപ്പ് കൊണ്ടുവന്ന കപില്‍ദേവടക്കം ആറ് സെലക്ടര്‍മാരാണ് തീഹാര്‍ തടവുകാരില്‍ നിന്ന് ക്രിക്കറ്റ് ടീം അംഗങ്ങളെ തെരഞ്ഞെടുത്തത്. ജയില്‍ അധികൃതരുടെയും ‘ദിവ്യ ജ്യോതി ജാഗ്രതി സന്‍സ്ഥാന്‍’ എന്ന ഡല്‍ഹി ആസ്ഥാനമായുള്ള സംഘടനയുമാണ് തീഹാറില്‍ നിന്ന് ഒരു ക്രിക്കറ്റ് ടീം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ പ്രയത്നിച്ചത്.
ഇപ്പോഴത്തെ 101 അംഗ ടീമില്‍ നിന്നാണ് ഭാവി മത്സരങ്ങള്‍ക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ടീമിന്റെ 33 ശതമാനം ശിക്ഷ വിധിക്കപ്പെട്ട തടവുകാരും മറ്റുള്ളവര്‍ വിധി കാത്തിരിക്കുന്നവരും ആയിരിക്കും.