ബീഫിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു

ഹൈദരാബാദ്‌| WEBDUNIA|
PRO
PRO
ഹൈദരാബാദിലെ ഒസ്‌മാനിയ യൂണിവേഴ്‌സിറ്റിയില്‍ ബീഫിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. രണ്ട് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. പരുക്കേറ്റ വിദ്യാര്‍ഥികളെ ഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ മെനുവില്‍ ബീഫ്‌ ഉള്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട് ഒരു സംഘം വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതാണ് സംഘര്‍ഷം ഉണ്ടാകാന്‍ കാരണം. എ ബി വി പി പ്രവര്‍ത്തകര്‍ ബീഫ്‌ വേണ്ടന്ന്‌ പറഞ്ഞ്‌ ഫെസ്റ്റിവലിനെ എതിര്‍ത്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

ബീഫ് ഇന്ത്യയുടെ സംസ്ക്കാരത്തിന്‌ യോജിച്ചതല്ല എന്ന വാദം ഉന്നയിച്ചാണ് എ ബി വി പി പ്രവര്‍ത്തകര്‍ ബീഫിനെ എതിര്‍ത്തത്. സംഘര്‍ഷത്തെതുടര്‍ന്ന്‌ യൂണിവേഴ്‌സിറ്റി അടച്ചിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :