ശെല്‍‌വരാജിന്റെ രാജിയെത്തുടര്‍ന്ന് സംഘര്‍ഷം

നെയ്യാറ്റിന്‍കര| WEBDUNIA|
PRO
PRO
ആര്‍ ശെല്‍വരാജിന്റെ രാജിയെത്തുടര്‍ന്ന്‌ നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനം നടന്നു. രാജി പ്രഖ്യാപിക്കാന്‍ ശെല്‍വരാജ് വാര്‍ത്താ സമ്മേളനം നടത്തിയ നെയ്യാറ്റിന്‍കര റസ്റ്റ്ഹൌസിലേക്ക് ഒരുവിഭാഗം സി പി എം പ്രവര്‍ത്തകര്‍ കുപ്പിയും കല്ലും വലിച്ചെറിഞ്ഞു.

ശെല്‍‌വരാജിനെതിരെ പ്രകടനം നടത്തിയ സി പി എം പ്രവര്‍ത്തകര്‍ ശെല്‍വരാജിന്റെ ഫ്ലെക്സുകളും കട്ടൗട്ടുകളും നശിപ്പിച്ചു. വി എസ്‌ ഡി പി പ്രവര്‍ത്തകരാണ് ശെല്‍‌വരാജിന് അനുകൂലമായി പ്രകടനം നടത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് നെയ്യാറ്റിന്‍കര എം എല്‍ എ രാജിപ്രഖ്യാപിച്ചത്. സി പി എം ജില്ലാ കമ്മിറ്റിയിലെ അംഗത്വവും അദ്ദേഹം രാജിവച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :