ബിഹാറില്‍ മാവോയിസ്റ്റുകള്‍ സ്കൂള്‍ തകര്‍ത്തു

ജമുയി| WEBDUNIA| Last Modified ശനി, 15 ജൂണ്‍ 2013 (17:53 IST)
PTI
PTI
ബിഹാറില്‍ മാവോയിസ്റ്റുകള്‍ ബോംബാക്രമണത്തില്‍ സ്കൂള്‍ തകര്‍ത്തു. ജമുയി ജില്ലയിലാണ് സംഭവം നടന്നത്.

ജമുയി നഗരത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ബുത്സുമിയ ഗ്രാമത്തിലെ സ്കൂളാണ് മാവോയിസ്റ്റുകള്‍ തകര്‍ത്തത്. അന്‍പത് പേരടങ്ങുന്ന സംഘം വന്‍ സ്ഫോടക വസ്തുക്കള്‍ സ്കൂളിനു നേരെ എറിയുകയായിരുന്നു. ഇതേ സമയം സ്കൂളില്‍ കുട്ടികള്‍ ഇല്ലായിരുന്നു.

രണ്ട് ദിവസം മുന്‍പ് ജമുയി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ട്രെയിന്‍ ആക്രമിച്ചിരുന്നു. ഈ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :