ബിഹാറില്‍ മാവോയിസ്റ്റുകള്‍ ട്രെയിന്‍ ആക്രമിച്ചു: രണ്ട് യാത്രക്കാര്‍ കൊല്ലപ്പെട്ടു

പറ്റ്ന| WEBDUNIA|
PTI
PTI
ബിഹാറില്‍ മാവോയിസ്റ്റുകള്‍ ട്രെയിന്‍ ആക്രമിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു യാത്രക്കാരനും ഒരു സിആര്‍പിഎഫ് ജവാനുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകള്‍ യാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്തു എന്നാണ് വിവരം.

നൂറോളം വരുന്ന ആയുധധാരികളായ മാവോയിസ്റ്റുകള്‍ ആണ് ധന്‍ബാദ്- പറ്റ്ന ഇന്റര്‍സിറ്റി എക്സ്പ്രസ് ആക്രമിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ജാമുയി സ്റ്റേഷന് സമീപം കുന്ദ്രയില്‍ വച്ചാണ് ട്രെയില്‍ ആക്രമിക്കപ്പെട്ടത്. മുന്‍‌കരുതല്‍ എന്ന നിലയില്‍ ഡല്‍ഹി-ഹൌറ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.

പറ്റ്നയിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെ മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. ട്രെയിനിന് എസ്കോര്‍ട്ട് പോയ ആര്‍പിഎഫ്, സിആര്‍പിഎഫ് ജവാന്മാരെയും മാവോയിസ്റ്റുകള്‍ ആക്രമിച്ചു. യാത്രക്കാരെയല്ല, സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടത് എന്നാണ് വിവരം. ഇവരുടെ ആയുധങ്ങള്‍ തട്ടിയെടുക്കാനും ശ്രമിച്ചു.

മുമ്പും ഈ മേഖലയില്‍ മാവോയിസ്റ്റുകള്‍ ട്രെയിനുകള്‍ ആക്രമിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :