ഹൈദരാബാദ്|
AISWARYA|
Last Modified ബുധന്‍, 5 ജൂലൈ 2017 (12:50 IST)
ചാനല്‍ ചര്‍ച്ചിക്കിടയില്‍ ബിയര്‍ ആരോഗ്യത്തിന് ഉത്തമാണെന്ന് പറഞ്ഞ ആന്ധ്രപ്രദേശ് എക്‌സൈസ് മന്ത്രിയുടെ വാക്കുകള്‍ വിവാദത്തില്‍. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് ബിയര്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പാനീയമാണെന്നും അത് തെളിയിക്കാന്‍ താന്‍ തയ്യാറാണെന്നും മന്ത്രി കോതപ്പള്ളി സാമുവല്‍ ജവഹര്‍ പറഞ്ഞത്.
ബിയറിന്റെ പ്രചരണത്തിനായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞതോടെ സംഭവം വന്‍ വിവാദമായി മാറുകയായിരുന്നു. മന്ത്രിക്കെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ കക്ഷികളുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ബിയര്‍ ഷോപ്പുകള്‍ നടത്തുന്നതില്‍ പ്രശനമില്ലെന്നും പക്ഷേ ആല്‍ക്കഹോള്‍ ഉയര്‍ന്ന അളവിലുള്ള മദ്യ വില്‍പ്പന നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെ വൈഎസ്ആര്‍എ കോണ്‍ഗ്രസ് എംഎല്‍എ റോജ രംഗത്തെത്തിയിരുന്നു. ആരോഗ്യത്തിന് ഗുണകരമായ പാനീയമെന്ന് പറഞ്ഞ് ബിയര്‍ മെഡിക്കല്‍ ഷോപ്പിലൂടെ സര്‍ക്കാര്‍ വിറ്റഴിക്കുമോ? മദ്യ നയത്തിന് വേണ്ടി ദേശീയ പാത പോലും എടുത്തു മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും റോജ കുറ്റപ്പെടുത്തി.