തിരുവനന്തപുരം|
സജിത്ത്|
Last Updated:
ചൊവ്വ, 4 ജൂലൈ 2017 (17:01 IST)
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ
ബി നിലവറ തുറക്കണമെന്ന് സുപ്രീംകോടതി. നിലവറ തുറന്നാൽ ആരുടെയും വികാരം വൃണപ്പെടുകയില്ല. അമിക്കസ് ക്യൂറി ഇക്കാര്യം രാജകുടുംബവുമായി ആലോചിക്കണം. നിലവറ തുറന്നില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ദുരൂഹത ഏറുകയാണ് ചെയ്യുക. ബി നിലവറയിലെ വസ്തുക്കളുടെ കൃത്യമായ കണക്കെടുക്കണമെന്നും ക്ഷേത്രത്തിന്റെ മൂല്യനിര്‍ണയം സുതാര്യമായി നടക്കാന്‍ ഇത് അത്യാവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു.
നിലവറ തുറക്കണമെന്നാണ് എല്ലാവരുടെയും നിലപാടെന്നാണ് അമിക്കസ്‌ക്യൂറി നിലപാടെടുത്തത്. എന്നാല്‍ ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നാണ് രാജകുടുംബം അറിയിച്ചത്. ക്ഷേത്രത്തിന്റെ നയപരമായ കാര്യങ്ങള്‍ ഭരണസമിതി തീരുമാനിച്ചാല്‍ മതിയെന്നും കോടതി അഭിപ്രായപ്പെട്ടു. എട്ട് വജ്രാഭരണങ്ങള്‍ നഷ്ടപെട്ടത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണം സംഘം വേണമെന്ന അമിക്കസ് ക്യൂറിയുടെ ആവശ്യവും സുപ്രീം കോടതി തള്ളി.