ബിജെപി സീറ്റ് വിഭജനം തര്‍ക്കത്തില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 11 മാര്‍ച്ച് 2014 (10:32 IST)
PRO
സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതില്‍ തര്‍ക്കം മുറുകിയ സാഹചര്യത്തില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി നേതൃത്വം തീരുമാനം എടുക്കട്ടെയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ്. ഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്‌നാഥ് സിങിനും നരേന്ദ്ര മോഡിക്കും മത്സരിക്കാനുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം ഏറെ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വാരാണസി മോഡിക്കും ലഖ്‌നൗ സിങിനും വിട്ടുകൊടുക്കേണ്ടിവരുമെന്ന് വാര്‍ത്തവന്നതോടെ അവിടുത്തെ സിറ്റിങ് എം.പിമാരായ മുരളീ മനോഹര്‍ ജോഷിയും ലാല്‍ജി ടണ്ഠനും അതൃപ്തരാണ്.

എന്നാല്‍, അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നാണ് ജോഷി ഞായറാഴ്ച്ച പറഞ്ഞത്. ലഖ്‌നൗ മോഡിക്കുവേണ്ടി ഒഴിയാന്‍ തയ്യാറാണെന്ന് പറഞ്ഞ ടണ്ഠന്‍ രാജ്‌നാഥ് അവിടെ മത്സരിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :