പൂച്ചയുടെ പേരില്‍ ബസ് സ്‌റ്റോപ്പ്!

ലണ്ടന്‍| WEBDUNIA|
PRO
PRO
ബ്രിട്ടനില്‍ ഒരു ബസ് സ്‌റ്റോപ്പ് പൂച്ചയുടെ പേരിലാണ്. നാട്ടുകാരുടേയും സ്‌കൂള്‍ കുട്ടികളുടേയും ചങ്ങാതിയായ സ്മഡ്ജ് എന്ന പൂച്ചയുടെ സ്മരണക്കായാണ് ബസ് സ്റ്റോപ്പിന് പുതിയ നാമകരണം നടത്തിയത്. ബ്രിട്ടണിലെ ഐല്‍ ഓഫ് വെയ്റ്റിലെ ബസ് സ്റ്റോപ്പിനാണ് സ്മഡ്ജിന്റെ പേര് നല്‍കിയിരിക്കുന്നത്.

ഐല്‍ ഓഫ് വെയ്റ്റിലെ ഷാന്‍ക്ലിന്‍ ബസ്സ്‌സ്‌റ്റോപ്പിലെ സ്ഥിരം സന്ദര്‍ശകനാണ് സ്മഡ്ജ്. ഇവിടെയെത്തുന്ന യാത്രക്കാരുമായും സ്‌ക്കൂള്‍ കുട്ടികളുമായും സ്മഡ്ജ് അടുത്ത ചങ്ങാതത്തിലായിരുന്നു.

കഴിഞ്ഞയാഴ്ചയായിരുന്നു നാട്ടുകാരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട സ്മഡ്ജ് ചത്തത്. തുടര്‍ന്ന് ഷാന്‍ക്ലിന്‍ ബസ്സ് സ്‌റ്റോപ്പിന് പൂച്ചയുടെ പേര് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രദേശവാസികളുടെ ആവശ്യം മാനിച്ച് ബസ് സ്റ്റോപ്പിന് ദി സ്മഡ്ജ് സ്റ്റോപ്പ് എന്ന് പുനര്‍ നാമകരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

സ്മഡ്ജിന്റെ ഓര്‍മയ്ക്കായി ശിലാഫലകവും സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :