മുതിര്‍ന്ന സി.പി.എം. നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ജ്യോതി ബസുവിന്‍റെ ആരോഗ്യസ്ഥിതി വീണ്ടും വഷളായി. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റി.
ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ബസുവിനെ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കിലുള്ള എ.എം.ആര്‍.ഐ. ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില നേരിയ തോതില്‍ മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇന്നുപുലര്‍ച്ചെയോടെ ആരോഗ്യസ്ഥിതി വീണ്ടും വഷളാകുകയായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഹീമോഗോബ്‌ളിന്‍റെ അളവ് താഴ്ന്നതിനാല്‍ കഴിഞ്ഞ ശനിയാഴ്ച ബസുവിന്‍റെ രക്തം മാറ്റിയിരുന്നു. പ്രയാധിക്യത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിനാല്‍ 2009 ജൂലൈയിലും ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2008ല്‍ കുളിമുറിയില്‍ ബോധമറ്റ് വീണതിനെ തുടര്‍ന്ന് തുടര്‍ന്ന് ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതായി കണ്ടെത്തിയെങ്കിലും പ്രായാധിക്യം കണക്കിലെടുത്ത് ശസ്ത്രക്രിയ നടത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.