സിംഗിനെ ഐസിയുവില്‍ നിന്ന് മാറ്റി

PTI
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ കഴിയുന്ന പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ചൊവ്വാഴ്ച മാറ്റി. പ്രധാനമന്ത്രിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി വന്നതോടെ മുറിയില്‍ നിന്ന് തീവ്ര പരിചരണ സംവിധാനങ്ങള്‍ പിന്‍‌വലിക്കുകയായിരുന്നു.

പ്രധാനമന്ത്രി ചൊവ്വാഴ്ച ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് പ്രാതല്‍ കഴിച്ചത്. സിംഗിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി വന്നതു കാരണം ഉച്ചയ്ക്ക് ശേഷം തീവ്ര പരിചരണ സംവിധാനങ്ങളുടെ സഹായം ആവശ്യമില്ല എന്ന് തീരുമാനിക്കുകയായിരുന്നു എന്ന് ഡോ. കെ എസ് റെഡ്ഡി പറഞ്ഞു.

സിംഗിന് ഇന്ന് ഖര രൂപത്തിലുള്ള ആഹാരം നല്‍കി. കുടുംബാഗങ്ങള്‍ക്ക് മാത്രമേ ചൊവ്വാഴ്ച സന്ദര്‍ശനാനുമതി നല്‍കിയിരുന്നുള്ളൂ എന്നും ഡോക്ടര്‍ റഡ്ഡി വെളിപ്പെടുത്തി. എന്നാല്‍, സിംഗിന് എന്നത്തേക്ക് ആശുപത്രി വിടാനാവുമെന്ന് വ്യക്തമാക്കിയിട്ടില്ല.

പ്രശസ്ത ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. രമാകാന്ത് പണ്ഡയുടെ നേതൃത്വത്തില്‍ 11 സംഘമാണ് ശനിയാഴ്ച സിംഗിന്‍റെ ശസ്ത്രക്രിയ നടത്തിയത്.
ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified ചൊവ്വ, 27 ജനുവരി 2009 (17:24 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :