കൊല്‍ക്കത്ത|
WEBDUNIA|
Last Modified വെള്ളി, 8 ജനുവരി 2010 (14:03 IST)
PRO
ന്യുമോണിയ ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സിപിഎം നേതാവ് ജ്യോതി ബസുവിന്‍റെ ചികിത്സയ്ക്കായി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഉള്‍പ്പെടുത്തും. ഇതിന്‍റെ ആദ്യപടിയായി ബസുവിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ എയിംസിലെ വിദഗ്ധരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തി.
ബസുവിനെ പ്രവേശിപ്പിച്ചിട്ടുള്ള സാള്‍ട്ട്‌ലേക്കിലെ ആമ്രി ആശുപത്രി വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രാത്രി ബസുവിന്‍റെ ഹൃദയമിടിപ്പിന്‍റെ താളം തെറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ എയിംസിലെ വിദഗ്ധരുടെ സഹായം തേടാന്‍ തീരുമാനിച്ചത്.
ബസുവിന്‍റെ നിലയില്‍ കാര്യമായ പുരോഗതിയൊന്നുമില്ലെന്നും ആശുപത്രി വക്താവ് വ്യക്തമാക്കി. ബാക്ടീരിയല്‍ പരിശോധനയുടെ ഫലം ഇന്നറിയാന്‍ കഴിയും. അദ്ദേഹത്തിന് നല്‍കുന്ന മരുന്നുകള്‍ ഫലപ്രദമാണോ എന്ന് ഈ പരിശോധനാഫലത്തില്‍ വ്യക്തമാകുമെന്നും വക്താവ് പറഞ്ഞു.