ബസില്‍ 55 പേര്‍ അബോധാവസ്ഥയില്‍!

ലക്‌നോ: | WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശില്‍ ഒരു ബസില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 55 പേരെ അബോധാവസ്‌ഥയില്‍ . സഹാറന്‍പൂരിലെ ഒരു ചെക്ക്‌ പോസ്‌റ്റിനു സമീപം പാര്‍ക്ക്‌ ചെയ്‌തിരുന്ന ബസിലാണ് യാത്രക്കാരെ അബോധാവസ്‌ഥയില്‍ കണ്ടെത്തിയത്‌. ബിന്‍ജോറില്‍ നിന്ന്‌ ഗംഗോയിലേക്ക്‌ പോവുകയായിരുന്ന ബസിലുളളവരാണ്‌ അപകടത്തില്‍പെട്ടത്‌.

ഒരു വഴിയാത്രക്കാരന്‍ നല്‍കിയ വിവരമനുസരിച്ച്‌ ബസിലുണ്ടായിരുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 പേരുടെ നില ഗുരുതരമാ‍ണ്.

ബസിലുളളവര്‍ക്ക്‌ മയക്കുമരുന്ന്‌ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന്‌ സംശയിക്കുന്ന ഒരാളെ അറസ്‌റ്റു ചെയ്‌തു‌. പോലീസ്‌ അന്വേഷണം തുടരുകയാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :