പഞ്ചകുളം|
AISWARYA|
Last Modified ശനി, 16 സെപ്‌റ്റംബര്‍ 2017 (14:53 IST)
അറസ്റ്റിലായ ഗുര്‍മീതിനെതിരെ സ്ത്രീ പീഡനകേസുകള്‍ മാത്രമല്ല കൊലപതാക കേസുകളും. ഗുര്‍മീത് ഉൾപ്പെടുന്ന രണ്ടു നിർണ്ണായ കേസിന്റെ വാദം ഇന്നു നടക്കും. ഗുർമീതിനെതിരെ വാര്‍ത്ത എഴുതിയ മാധ്യമപ്രവർത്തകരനായ രാം ചന്ദന്‍ ഛത്രപതി, ദേരയിലെ മുൻ മാനേജറായിരുന്ന രജ്ഞിത് സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളാണ് സിബിഐ കോടതി പരിഗണിക്കുന്നത്.
ഇതേ കോടതി തന്നെയാണ് ഗുർമീതിനെതിരെയുള്ള ബലാത്സംഗ കേസുകളും പരിഗണിച്ചത്. രണ്ട് യുവതികള്‍ നല്‍കിയ പരാതിയിലാണ് ഗുര്‍മീത് അറസ്റ്റിലായത്. അന്ന് പീഡന കേസിന്‍ വിധി പറഞ്ഞ അതെ സിബിഐ പ്രത്യേക കോടതി തന്നെയാണ് ഈ കേസിന്റെ വാദവും കേൾക്കുക.