ബംഗ്ലാവല്ല, പക്ഷേ കെജ്‌രിവാളിന്റെ വസതി ചെറുതല്ല!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഔദ്യോഗിക ബംഗ്ലാവ് നിഷേധിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മറ്റൊരു വസതി കണ്ടെത്തി. ഭഗവാന്‍ ദാസ് റോഡില്‍ ഡല്‍ഹി ഡവലപ്‌മെന്റ് അതോറിട്ടി(ഡിഡിഎ)യുടെ ഓഫീസേഴ്‌സ് കോളനിയിലെ രണ്ട് ഡ്യുപ്ലക്‌സ് ഫ്ലാറ്റുകള്‍ ആണ് അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത്. ആര്‍ഭാടങ്ങള്‍ ഇല്ലാതെ ഒരു ഫ്ലാറ്റില്‍ താമസിക്കും എന്നാണ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സാമാന്യം വലുപ്പമുള്ള വസതികളാണ് പുതുതായി കണ്ടെത്തിയവ.

6000 ചതുരശ്ര അടിയിലാണ് ഈ രണ്ട് വീടുകളും ചേര്‍ത്ത് പണികഴിപ്പിച്ചിരിക്കുന്നത്. ഓരോന്നിലും അഞ്ചു കിടപ്പു മുറികള്‍ വീതം‍. മൊത്തം വിസ്തീര്‍ണം 9000 ചതുരശ്ര അടിവരും. ഒരു വീട് താമസിക്കാന്‍ ഉപയോഗിക്കും മറ്റേത് ഓഫീസ് ആക്കി മാറ്റും. കെജ്‌രിവാള്‍ കുടുംബസമേതമായിരിക്കും വസതിയില്‍ താമസിക്കുക. എന്നാല്‍ എന്ന് താമസം ആരംഭിക്കും എന്ന് വ്യക്തമായിട്ടില്ല.

കെജ്‌രിവാളിന്റെ വസതിയുടെ വലുപ്പത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുന്നയിച്ചു. ക്യാമറയുമായി വന്ന് തന്റെ വസതിയും ഒപ്പം മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് താമസിച്ചിരുന്ന മോട്ടിലാല്‍ നെഹ്‌റുമാര്‍ഗിലെ ബംഗ്ലാവും തമ്മില്‍ താരതമ്യം ചെയ്യാനാണ് കെജ്‌രിവാള്‍ അവരോട് ആവശ്യപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :