ബംഗാള്‍ മന്ത്രിയെ കയ്യേറ്റം ചെയ്ത സംഭവം: പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു

ഡല്‍ഹി: | WEBDUNIA|
PRO
PRO
ബംഗാള്‍ മന്ത്രി അമിത് മിത്രയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മമതാ ബാനര്‍ജിയോട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഖേദം പ്രകടിപ്പിച്ചു. മമതയെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി ഖേദം അറിയിച്ചത്. ബംഗാളില്‍ എസ്എഫ്‌ഐ നേതാവ് കസ്റ്റഡിയില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അമിത് മിത്രയെ കയ്യേറ്റം ചെയ്തത്. ഡല്‍ഹിയില്‍ ആസൂത്രണ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മമതാ ബാനര്‍ജിയും ധനമന്ത്രി അമിത് മിശ്രയും.അതേസമയം ഡല്‍ഹിയില്‍ എകെജി ഭവന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.


മമതാ ബാനര്‍ജിയ്ക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ സിപിഎം ഓഫീസുകള്‍ക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപക ആക്രമണം നടത്തി.

കൊല്‍ക്കത്തയിലെയും ഡല്‍ഹിയിലെയും സിപിഎം ഓഫീസുകള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ക്കും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃണമൂല്‍ പ്രവര്‍ത്തകരോട് ശാന്തരായിരിക്കാന്‍ മമതാ ആവശ്യപ്പെട്ടു. മമതയ്ക്കും അമിത് മിത്രയ്ക്കും നേരെയുണ്ടായ പ്രതിഷേധത്തില്‍ സിപിഐ നേതാവ് ഡി രാജ ഖേദം പ്രകടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കയ്യേറ്റം അടക്കമുള്ള അതിക്രമങ്ങള്‍ കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാ യിരുന്നു മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിലപാട്.

ചൊവ്വാഴ്ച ആസൂത്രണ കമ്മീഷന്‍ ഓഫീസിനു മുന്നിലെത്തിയ മമതയുടെ കാര്‍ എസ്എഫ്‌ഐ പ്രവര്‍ത്തര്‍ തടയുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ മമതയെ സുരക്ഷാ പ്രവര്‍ത്തകര്‍ ഓഫീസിനകത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അമിത് മിശ്രയ്ക്ക് നേരെ കയ്യേറ്റമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയ മമത മൊണ്ടേക് സിംഗ് അലുവാലിയ അടക്കമുള്ളവരോട് തട്ടിക്കയറിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സുധീപ്‌തോ ഗുപ്തയെന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :