ബംഗാളില്‍ ബോട്ട് മറിഞ്ഞ് 50 യാത്രക്കാരെ കാണാതായി

കൊല്‍ക്കത്ത| WEBDUNIA| Last Modified ശനി, 15 ജൂണ്‍ 2013 (11:14 IST)
PRO
PRO
പശ്ചിമബംഗാളിലെ മാല്‍ദ ജില്ലയില്‍ 70 യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 50പേരെ കാണാതായി. വടക്കന്‍ കൊല്‍ക്കത്തയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ മണിക്ചക് നദിയിലാണ് അപകടം നടന്നത്.

രാവിലെ 7.45നാണ് ബോട്ട് നദിയില്‍ മറിഞ്ഞ് വീണത്. ബോട്ടില്‍ നിന്നും നദിയില്‍ വീണ പതിനഞ്ചോളം യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ബോട്ടില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതായും കാലാവസ്ഥ വളരെ പ്രതികൂലമായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നടത്താന്‍ സാധിച്ചില്ല. കൂടുതല്‍ ആളുകള്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :