ബംഗളൂരു|
AISWARYA|
Last Modified തിങ്കള്‍, 29 മെയ് 2017 (15:11 IST)
ഞെട്ടിക്കുന്ന വാര്‍ത്തയാണ് ബെംഗളൂരുവില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് പതഞ്ഞു പൊങ്ങുന്ന തടാകങ്ങളാണ് ഇവിടെയുള്ളത്. കനത്തമഴയെ തുടര്‍ന്ന് വര്‍ത്തൂര്‍ തടാകം പതഞ്ഞു പൊന്തിയത് പരിസരവാസികളെ ഭീതിയിലാഴത്തി.
സംഭവത്തില്‍ തടകത്തോട് ചേര്‍ന്നുള്ള വൈറ്റ് ഫീല്‍ഡ് റോഡിലൂടെയുള്ള ഗതാഗതം പതഞ്ഞു പൊങ്ങിയ ഈ പതകാരണം തടസ്സപ്പെട്ടിരുന്നു. വിഷാംശമുള്ള ഈ പത ദേഹത്ത് പതിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോ എന്നാണ് ആളുകളുടെ ഭയം.
വര്‍ത്തൂര്‍ തടാകങ്ങള്‍ക്ക് പുറമേ സുബ്രഹ്മണ്യപുര തടാകവും പതഞ്ഞു പൊന്താന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ഭീതിയിലാണ്. തടകത്തിന് അടുത്തുള്ള ഫാക്ടറികളില്‍ നിന്നുള്ള രാസമാലിന്യം കലര്‍ന്നതോടെയാണ് വര്‍ത്തൂര്‍ അടക്കം പല തടാകങ്ങളും പതഞ്ഞു പൊന്താന്‍ തുടങ്ങിയത്. തടാകത്തിലെ മലിനജലത്തിലുണ്ടാവുന്ന രാസപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ഇങ്ങനെ പത ഉണ്ടാകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കനത്ത മഴയോടെ ശനിയാഴ്ച്ച തന്നെ തടാകം പതയാന്‍ തുടങ്ങിയിരുന്നെങ്കിലും ഞായറാഴ്ച്ചയോടെ പ്രദേശം മുഴുവന്‍ പതയെത്തിയത്.