മുഖ്യമന്ത്രി ‘ബാഹുബലി’ കണ്ടത്​ വിവാദമായി

200 രൂപയിലധികം പണം നൽകി; മുഖ്യമന്ത്രി ‘ബാഹുബലി’ കണ്ടത്​ വിവാദമായി

AISWARYA| Last Updated: ബുധന്‍, 3 മെയ് 2017 (10:38 IST)
ബജറ്റിൽ മൾട്ടിപ്ലക്​സുകളിലെ കൂടിയ ടിക്കറ്റ്​ നിരക്ക്​ 200 രൂപയിൽ പരിമിതപ്പെടുത്തുമെന്ന്​ പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ കാണാന്‍
കൂടുതൽ തുക നൽകിയത് വിവാദമായി. ബാഹുബലി റിലീസാകുന്നതിന് മുമ്പ് ഈ പ്രഖ്യാപനം പ്രാബല്യത്തില്‍ കൊണ്ട് വരുമെന്നായിരുന്നു കരുതിയത്. എന്നാല്‍
ഉത്തരവിൽ മുഖ്യമന്ത്രിക്ക് ഒപ്പിടാന്‍ സാധിച്ചിരുന്നില്ല.

മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവില്‍ ഒപ്പിടാതെ ശനിയാഴ്​ച ദുബൈയിലേക്ക്​ പോകുകയായിരുന്നു. തിങ്കളാഴ്​ച ദുബൈയിൽ നിന്ന്​ മടങ്ങിയെത്തിയ മുഖ്യമന്ത്രി അടുത്തിടെ അന്തരിച്ച മകൻ രാകേഷിന്‍റെ പുത്രൻ വികാസി​ന്‍റെ ആവശ്യ പ്രകാരമാണ്​ സിനിമ കാണാന്‍ എത്തിയത്. സിനിമ കാണാന്‍ മകൻ യതീന്ദ്രയും കൂടെയു​ണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :