ഫയല്‍‌ക്കൂനയും തരൂരിന് ട്വീറ്റ് പോസ്റ്റ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2009 (19:02 IST)
PRO
‘കന്നുകാലി ക്ലാസ്’ പരാമര്‍ശത്തിനു ശേഷം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശശി തരൂരിന്റെ പുതിയ ട്വീറ്റ് വിഷയം ഫയല്‍ കൂമ്പാരമാണ്. കെട്ടിക്കിടക്കുന്ന ഫയലുകളെ കുറിച്ചും മുഴുവന്‍ സമയ ജോലിയെ കുറിച്ചുമാണ് തരൂരിന്റെ പുതിയ പോസ്റ്റ്.

കഴിഞ്ഞ രാത്രിയില്‍ നടത്തിയ പോസ്റ്റിലാണ് ജോലിക്കൂടുതലിനെ കുറിച്ച് തരൂര്‍ പരാതിപ്പെടുന്നത്. വിദേശയാത്ര നടത്തിയാല്‍ നിങ്ങള്‍ക്ക് വില നല്‍കേണ്ടി വരും എന്ന് പറഞ്ഞാണ് അടുത്ത ദിവസത്തെ 17 കൂടിക്കാഴ്ചകളെ കുറിച്ചും മറ്റ് പരിപാടികളെ കുറിച്ചും തരൂര്‍ പറയുന്നത്.

ഒരാഴ്ച ഓഫീസില്‍ നിന്ന് വിട്ട് നിന്നപ്പോഴേക്കും ഫയലുകള്‍ കുന്നുകൂടിയിരിക്കുകയാണ് എന്നും തരൂര്‍ ട്വിറ്ററിലെ പോസ്റ്റില്‍ പരാതിപ്പെട്ടിരിക്കുന്നു.

ലൈബീരിയയിലും ഘാനയിലും ആറ് ദിന സന്ദര്‍ശനം നടത്തിയ ശേഷം തിരിച്ചെത്തിയതാണ് തരൂര്‍. വിദേശ സന്ദര്‍ശനത്തിനു മുമ്പ് ട്വിറ്ററിലൂടെ നടത്തിയ ‘കന്നുകാലി ക്ലാസ്’ പരാമര്‍ശത്തിന് വിശദീകരണം നല്‍കാനായി തരൂര്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും കണ്ടിരുന്നു. ഇനി വിവാദപരമായ പോസ്റ്റിംഗുകള്‍ നടത്തില്ല എന്ന് തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :