ദേശീയഗാനത്തെ അപമാനിച്ചു എന്ന കേസില്‍ യു എന്‍ മുന്‍ അണ്ടര്‍ സെക്രട്ടറിയും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. എറണാകുളം സി ജെ എം കോടതിയില്‍ ആണ് ശശി തരൂര്‍ ഹജരാകുക.
2008 ഡിസംബറില്‍ കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ അമേരിക്കന്‍ ശൈലിയില്‍ കൈ നെഞ്ചോടു ചേര്‍ത്തു വെയ്ക്കാന്‍ ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് തരൂര്‍ കോടതിയില്‍ ഹാജരാകുന്നത്. തൃശൂര്‍ സ്വദേശിയായ ജോയി കൈതാരം ആണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.