പ്രശസ്‌ത തമിഴ് നടി മനോരമയെ നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്‌ച വൈകിട്ട് മനോരമയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കാര്‍ഡിയാക് അറസ്‌റ്റായിരിക്കാം ദേഹാസ്വാസ്‌ഥ്യത്തിന് കാരണമെന്നാണ് ഡോക്‌ടര്‍മാരുടെ നിഗമനം. പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷമേ ഇക്കാര്യം സ്‌ഥിരീകരിക്കാനാകൂ. മനോരമയുടെ സ്‌ഥിതി മെച്ചപ്പെട്ടാല്‍ ആന്‍ജിയോപ്ലാസ്‌റ്റിയ്‌ക്ക് വിധേയയാക്കണമെന്നാണ് ഡോക്‌ടര്‍മാരുടെ അഭിപ്രായം.