ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 9 ജനുവരി 2010 (10:35 IST)
PRO
PRO
സാധാരണക്കാരായ പ്രവാസികളെ ലക്‌ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന സൌകര്യ വികസന ബോണ്ട് ഇറക്കിയേക്കുമെന്ന് സൂചന. സാധാരണക്കാരും താഴ്‌ന്ന വരുമാനക്കാരുമായ പ്രവാസികളില്‍ നിന്നുള്ള നിക്ഷേപമാണ് ഈ പദ്ധതിയിലൂടെ ലക്‌ഷ്യമിടുന്നതെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു.
രാജ്യത്തിന്‍റെ അടിസ്ഥാന സൌകര്യ വികസനത്തില്‍ പ്രവാസികളായ ഇന്ത്യക്കാരെ പങ്കാളികളാക്കാനാണ് ഇതിലുടെ ലക്‌ഷ്യമിടുന്നത്. ഇതിനുള്ള രൂപരേഖ പ്രവാസികാര്യ മന്ത്രാലയം തയ്യാറാക്കി ധനമന്ത്രാലയത്തിനു സമര്‍പ്പിക്കും.
പ്രവാസി സമ്മേളനത്തില്‍ സംസാരിക്കവേ റോഡ് ഗതാഗത ഹൈവേ വകുപ്പുമന്ത്രി കമല്‍നാഥ് ബോണ്ട് ഇറക്കുന്നത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. പ്രവാസികള്‍ക്ക് ഉപയോഗപ്പെടുന്നവിധം വിവിധ കറന്‍സികളില്‍ അടിസ്ഥാന സൗകര്യ വികസന ബോണ്ടിറക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ റോഡ് വികസനത്തിനുള്ള ഫണ്ട് സമാഹരിക്കാന്‍ ഈ ബോണ്ട് ഉപയോഗപ്പെടും. ഇതിനായി അടിസ്ഥാന സൗകര്യ വികസന ബോണ്ടുകള്‍ ഇറക്കാന്‍ ധനമന്ത്രാലയം തയ്യാറാകണമെന്നും കമല്‍നാഥ് നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബോണ്ടിറക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി ചിന്തിക്കാന്‍ തുടങ്ങിയത്.
അതേസമയം ഇക്കാര്യത്തില്‍ പെട്ടെന്ന് ഉറപ്പു പറയാനാവില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ആവശ്യമായ പരിശോധനകള്‍ക്കും പാര്‍ലമെന്‍റിന്‍റെ അനുമതിക്കും ശേഷമേ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. പ്രവാസികാര്യമന്ത്രി വയലാര്‍ രവി ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തു കഴിഞ്ഞു.