സംസ്ഥാനത്ത് രാജ്യസഭയിലേക്ക് ഒഴിവു വന്നിട്ടുള്ള മൂന്നു സീറ്റുകളില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. വൈകിട്ട് മൂന്നുമണിവരെയാണ് പത്രിക സ്വീകരിക്കുക.
കോണ്‍ഗ്രസില്‍ നിന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി, സി പി എമ്മില്‍ നിന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി രാജീവ്, സി പി ഐ യില്‍ നിന്ന് ജനയുഗം എഡിറ്റര്‍ എം പി അച്യുതന് എന്നിവരാണ് മത്സരിക്കുക.
തിരുവനന്തപുരം|
WEBDUNIA|
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനായി കേന്ദ്രമന്ത്രി വയലാര്‍ രവി തിങ്കളാഴ്ച വൈകുന്നേരം തന്നെ ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തിയിരുന്നു.