പ്രളയത്തില്‍ മുങ്ങി മുംബൈ

പേമാരി കനത്തു, മുംബൈ ആശങ്കയില്‍; ഗതാഗതം സ്തംഭിച്ചു, വൈദ്യുതി മുടങ്ങി

aparna| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2017 (08:18 IST)
നാലു ദിവസമായി കനത്തു പെയ്യുന്ന മഴയില്‍ വിറങ്ങിലിച്ച് നില്‍ക്കുകയാണ് മുംബൈ മഹാനഗരം. 2005നു ശേഷം ഇതാദ്യമായിട്ടാണ് ഇത്രയും അധികം ലഭിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ തന്നെ വ്യക്തമാക്കി. കനത്ത വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നഗരത്തില്‍ ഗതാഗതം സ്തംഭിക്കുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു.

പാളങ്ങള്‍ വെള്ളത്തിനടിയിലായതോടെ ലോക്കല്‍ ട്രെയിനുകള്‍ മിക്കവയും സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
അടുത്ത 48 മണിക്കൂര്‍ മഴ ഇതേ രീതിയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇതിനാല്‍, വീടിനു പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കി കഴിഞ്ഞു.

ശക്തമായ കാറ്റും അകമ്പടിയായുണ്ടായിരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ നഗരത്തിന്റെ മിക്കഭാഗങ്ങളിലും ഗതാഗതം പാടേ സ്തംഭിച്ചു.





(ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്)





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :