ആണ് പെണ്ണായി, പെണ്ണ് ആണും! ഒടുവില്‍ ഇരുവരും വിവാഹിതരായി

മാറിയ ആണും മാറിയ പെണ്ണും വിവാഹിതരായി!

aparna| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2017 (08:39 IST)
ലിംഗമാറ്റ ശസ്ത്രക്രിയ കേരളത്തിലും ഇന്ത്യയിലും പുത്തന്‍ സംഭവമല്ല. എന്നാല്‍, മുംബൈയില്‍ നിന്നുള്ള വാര്‍ത്തയില്‍ മറ്റൊരു കൌതുകം ഉണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വിവാഹിതരായ നവമിഥുനങ്ങളുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്.

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണായി മാറിയ ബിന്ദുവിവും പെണ്ണായി മാറിയ ചന്ദുവും ആണ് അടുത്തിടെ വിവാഹിതരായത്. രണ്ട് പേരും മലയാളികള്‍ ആണ് എന്നതും ശ്രദ്ധേയം. ബിന്ദു ഇന്ന് ആരവ് അപ്പുക്കുട്ടനാണ്. ചന്ദു സുകന്യ കൃഷ്ണനും.

മലയാളിയായ ആരവ് ഇത്രയും കാലം പെണ്ണായിട്ടായിരുന്നു ഇത്രയും കാലം ജീവിച്ചിരുന്നത്. പക്ഷേ ഉള്ളില്‍ എന്നും പുരുഷന്റെ ഭാവമായിരുന്നു. സ്ത്രീ ശരീരത്തില്‍ തഴയപ്പെട്ട പുരുഷ ജീവിതം സ്വതന്ത്രമാക്കാന്‍ ആരവ് തീരുമാനിച്ചത് അടുത്തിടെയായിരുന്നു. 46 വയസ്സാണ് ആരവിന്റെ പ്രായം. 22 വയസ്സാണ് സുകന്യ കൃഷ്ണന്റെ പ്രായം. പുരുഷ ശരീരത്തില്‍ കുടുങ്ങിക്കിടന്ന സ്ത്രീ ജീവിതം ആയിരുന്നു സുകന്യയുടേയത്.

ഇരുവരും കണ്ടുമുട്ടുന്നതും മുംബൈ ആശുപത്രിയില്‍ വെച്ചായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്കായി എത്തിയതായിരുന്നു സുകന്യയും ആരവും. മലയാളികള്‍ ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിചയപ്പെട്ടു. ഫോണ്‍ നമ്പറും വാങ്ങി. പരസ്പരം വിളികള്‍ പതിവായി. അങ്ങനെയാണ് പ്രണയത്തിലായതും വിവാഹിതരാകാന്‍ തീരുമാനിച്ചതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :