ഹൈക്കോടതി ബഞ്ച് അനുവദിക്കില്ല: കേന്ദ്രം

തിരുവനന്തപുരം| WEBDUNIA|
തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം അനുവദിക്കാനാകില്ലെന്ന് കേന്ദ്ര നിയമമന്ത്രി എച്ച് ആര്‍ ഭരദ്വാജ് പറഞ്ഞു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബഞ്ച് അനുവദിക്കാന്‍ ഹൈക്കോടതിയുടെ സമ്മതം ആവശ്യമാണ്. ഇതു ലഭിച്ചിട്ടില്ല. ഹൈക്കോടതി ബഞ്ച് അനുവദിക്കുന്നതിന് നിയമമുണ്ട്. രാഷ്ട്രപതിക്ക് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ അവകാശമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒറ്റയ്ക്കു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതിയുമായി ചേര്‍ന്നു മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

എന്നാല്‍, മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഗവര്‍ണര്‍ അനുകൂല നിലപാടു സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന നിയമമന്ത്രി എം വിജയകുമാര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു നിലപാടെടുക്കുന്നത് ആദ്യമായല്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :