പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് ജസ്വന്ത് സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത് പ്രതികൂലിക്കുന്നവരുടെ കൂടെ മുതിര്‍ന്ന ബിജെപി നേതാവായ ജസ്വന്ത് സിംഗും.

പ്രധാനമന്ത്രിയെ നിശ്ചയിക്കേണ്ടത് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് നേതാവ് ജസ്വന്ത് സിംഗ് പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് പുതിയ പ്രതിഭാസമാണെന്നും ജസ്വന്ത് സിംഗ് അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ പ്രസിഡൻഷ്യല്‍ സന്പ്രദായമല്ല നില നില്‍ക്കുന്നതെന്ന് വാര്‍ത്താ ചാനലിനോട് സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :