പ്രധാനമന്ത്രി വായ പൊത്തി നില്‍ക്കുന്ന കുരങ്ങന്‍ എന്ന് ഗഡ്കരി

നാഗ്പൂര്‍| WEBDUNIA|
PRO
PRO
പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരോട് ഉപമിച്ച് മുന്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. ഈ കുരങ്ങുകള്‍ ഭൂമിയില്‍ എന്തെടുക്കുന്നു എന്ന് സ്വര്‍ഗത്തില്‍ ഇരുന്ന് ഗാന്ധിജി ചിത്രഗുപ്തനോട് ചോദിക്കുന്നതായി ഒരു എസ്എംഎസ് തനിക്ക് കിട്ടി എന്ന് പറഞ്ഞാണ് ഗഡ്കരി തുടങ്ങിയത്.

രാജ്യത്തെ നിയമത്തെ ബാധിച്ച അന്ധതയാണ് കണ്ണ് പൊത്തി നില്‍ക്കുന്ന കുരങ്ങന്‍. വാ മൂടി നില്‍ക്കുന്ന കുരങ്ങന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍സിംഗും കാത് പൊത്തി നില്‍ക്കുന്നത് ബധിരമായ യുപിഎ സര്‍ക്കാരിനെ സൂചിപ്പിക്കുന്നതായും ഗഡ്കരി പറഞ്ഞു.

പാര്‍ട്ടി സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :