പ്രതിഷേധം: ടിബറ്റന്‍ യുവാവ് അഗ്നിഗോളമായി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ചൈനീസ് പ്രസിഡന്റ് ഹു ജിന്താവോ സന്ദര്‍ശിക്കാനെത്തുന്നതില്‍ പ്രതിഷേധിച്ച് ടിബറ്റന്‍ യുവാവ് ഡല്‍ഹിയില്‍ ആത്മാഹൂതിക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. ജംപ യെഷി (27) ആണ് ദേഹത്ത് എണ്ണയൊഴിച്ച് തീക്കൊളുത്തിയത്. ജന്ദര്‍മന്തറില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യെഷിയുടെ ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ബ്രിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് ഹു ജിന്താവോ ഇന്ത്യയില്‍ എത്തുന്നത്. വ്യാഴാഴ്ചയാണ് അദ്ദേഹം എത്തുക. ഇതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ടിബറ്റുകാര്‍ ജന്ദര്‍മന്തറില്‍ സമരം നടത്തിവരികയാണ്.

അതേസമയം തീകൊളുത്തല്‍ മുന്‍‌കൂട്ടി തീരുമാനിച്ചതല്ലെന്നും യഷി സ്വയം അത് ചെയ്തതാണെന്നും സമരനേതാക്കള്‍ പ്രതികരിച്ചു. 2006-ല്‍ ടിബറ്റില്‍നിന്ന് രക്ഷപ്പെട്ട ഓടിയ യെഷി രണ്ടുവര്‍ഷമായി ഇന്ത്യയിലാണ് തങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ചൈനീസ് എം‌ബസിക്ക് മുന്നില്‍ ഒരാള്‍ സ്വയം തീ കൊളുത്തിയിരുന്നു.

English Summary: Two days before heads of BRICS (Brazil-Russia-India-China-South Africa) nations land in New Delhi for a summit, a Tibetan youth set himself on fire in protest against the participation of China’s President Hu Jintao.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :