പ്രണബിന്റെ മകനോട് മത്സരിക്കാന്‍ തൃണമൂലില്ല

കോല്‍ക്കത്ത| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജി വച്ച ജാംഗിപൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ തൃണമൂല്‍ മത്സരിക്കില്ല. രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജിയുടെ മകന്‍ അഭിജിത്‌ മുഖര്‍ജിയാണ്‌ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കുന്നത്‌.

രാഷ്‌ട്രപതിയോടുള്ള ബഹുമാനം മൂലമാണ് ഇവിടെ തങ്ങള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതെന്നാണ്‌ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിശദീകരണം. ഇതോടെ അഭിജിത്‌ മുഖര്‍ജിയും സി പി എമ്മിന്റെ മുസാഫര്‍ ഹുസൈനും തമ്മിലാകും പ്രധാനമത്സരം.

സി പി എം ജയിക്കാതിരിക്കാനാണ് തൃണമൂല്‍ പിന്‍മാറിയതെന്നാണ്‌ സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :