രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌: സാങ്മ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
പ്രണബ്‌ മുഖര്‍ജിയെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തത് ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി എ സാങ്‌മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് പ്രണബ് പ്രതിഫലം പറ്റുന്ന പദവികള്‍ വഹിച്ചിരുന്നു എന്നാണ് ഹര്‍ജിയില്‍ സാങ്മ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനം പ്രണബ് രാജിവച്ചിരുന്നില്ലെന്ന് സാങ്മ ആരോപിക്കുന്നു. ഇതേക്കുറിച്ച് വിശദീകരണം ചോദിച്ചപ്പോള്‍ പ്രണബ് രേഖകളുണ്ടാക്കി സമര്‍പ്പിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിക്കുന്നു.

പ്രണബിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി എതിര്‍ സ്ഥാനാര്‍ത്ഥിയായ തന്നെ വിജയി ആയി പ്രഖ്യാപിക്കണം എന്ന് സാങ്മ കോടതിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം സാങ്മയ്ക്കൊപ്പം പ്രണബിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഇല്ലെന്ന് ബി ജെ പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :